ബെയ്റൂട്ട്: ലബനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 8 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി. കൂടുതൽ സൈന്യം ലബനനിലേക്ക് പ്രവേശിച്ചതായും നെതന്യാഹു വെളിപ്പെടുത്തി. ഇസ്രയിലേക്ക് 188 മിസൈലുകൾ അയച്ചിട്ടും ഒന്നും സംഭവിക്കാത്ത സാഹചര്യത്തിൽ തിരിച്ചടി ഭയന്ന് ഇറാൻ്റെ ആധ്യാത്മിക നേതാവ് ഖൊമേനി രഹസ്യ സങ്കേതത്തിലേക്ക് കടന്നു. അന്തർവാഹിനിയിലേക്കാണ് ഖൊമേനി രക്ഷപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. ഇസ്രയേലിനെ ആക്രമിച്ചതിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞ നെതന്യാഹു, യുദ്ധം പൈശാചികതയുടെ അച്ചുതണ്ടിനോടാണെന്നും ദൈവസഹായത്താൽ വിജയിക്കുമെന്നും പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
“ഞങ്ങളെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇറാൻ്റെ പൈശാചികതയുടെ അച്ചുതണ്ടിനെതിരായ കഠിനമായ യുദ്ധത്തിൻ്റെ പാരമ്യത്തിലാണ് ഞങ്ങൾ.
" നമ്മൾ ഒരുമിച്ച് നിൽക്കും, ദൈവത്തിൻ്റെ സഹായത്താൽ ഞങ്ങൾ ഒരുമിച്ച് വിജയിക്കും," അദ്ദേഹം പറഞ്ഞു.
Benjamin Netanyahu says the fight is against the axis of Satanism. Iran's spiritual leader Khomeini has reportedly moved into a submarine.